
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് നേരെ അജ്ഞാതന്റെ ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശം എത്തിയത്. തുടർന്ന് സെക്രട്ടറിയേറ്റിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. കന്റോൺമെന്റ് പോലീസാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്. നിലവിൽ, സെക്രട്ടറിയേറ്റിലെ എല്ലാ വിഭാഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പൊഴിയൂരിൽ നിന്നാണ് അജ്ഞാത സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഭീഷണി സന്ദേശത്തിന് പിന്നിലെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
Also Read: കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് സഹകരണവകുപ്പ്, ഇഡിയല്ല: മന്ത്രി വി.എന്‍ വാസവന്‍
Post Your Comments