KeralaNattuvarthaLatest NewsNewsIndia

വിഷവാതക അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

കുണ്ടറ: കിണര്‍ കുഴിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഇന്നലെ പെരുമ്പുഴയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തന്നെ മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കിട്ടിയിരുന്നു. തുടർന്ന് മരണപ്പെട്ട നാലുപേരുടെയും ചേതനയറ്റ ശരീരങ്ങള്‍ ആംബുലന്‍സുകളില്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒന്നിച്ചാണ് കൊണ്ടുപോയത്.

Also Read:‘ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രാ​യ ന​ട​പ​ടി അ​റി​ഞ്ഞി​ട്ടി​ല്ല’: പ്ര​തി​പ​ക്ഷ നേ​താ​വി​ന് മറുപടിയുമായി റ​വ​ന്യൂ മന്ത്രി

വെള്ളിമണ്‍ ചിറക്കോണം വയലില്‍തറ പുത്തന്‍വീട്ടില്‍ സോമരാജന്‍ (56)​, പെരുമ്പുഴ കുരീപ്പള്ളി തൈക്കാവുമുക്ക് പണയില്‍ വീട്ടില്‍ മനോജ് (32), പെരുമ്പുഴ പുനക്കന്നൂര്‍ പുന്നവിള വീട്ടില്‍ രാജന്‍ (36), ചിറയടി മച്ചത്ത് തൊടിയില്‍ വീട്ടില്‍ ശിവദാസന്റെയും ആനന്ദവല്ലിയുടെയും മകന്‍ ശിവപ്രസാദ് (വാവ, 25) എന്നിവരാണ് കോവില്‍മുക്കില്‍ അങ്കണവാടിക്ക് അടുത്തായി സ്വകാര്യപുരയിടത്തില്‍ കിണര്‍ നിര്‍മ്മിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ മരിച്ചത്.

നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നാട്ടുകാരുടെയും കുടുംബംഗങ്ങളുടെയും ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button