കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജൻ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന പ്രക്രിയയില്‍ ഇടപെടേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലെന്നും റവന്യൂ വകുപ്പ് ഇടപെടേണ്ട പ്രശ്നമാണെങ്കില്‍ അതില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റവന്യൂമന്ത്രി കെ. രാജനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. സംസ്ഥാനത്തിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ എന്നും ഉണ്ടെങ്കിൽ, ആ വകുപ്പിൽ നടക്കുന്നതൊക്കെ മന്ത്രി അറിയുന്നുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
റവന്യൂ വകുപ്പിന്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് മന്ത്രി അധികാരം പൂർണമായി അടിയറവെച്ചോ എന്നും വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങൾ മന്ത്രി അറിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.
Post Your Comments