![](/wp-content/uploads/2021/07/amith-shah-drone-.jpg)
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഡ്രോണ്‍ ഭീഷണിയെ ശക്തമായി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഗ്യാന്‍ ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും: വ്യോമസേനയുടെ പരീക്ഷണം വിജയകരം
‘രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഡ്രോണുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ ഭീഷണിയെ നേരിടാന്‍ ഡി.ആര്‍.ഡി.ഒ പരിശ്രമിക്കുകയാണ്. ഡ്രോണ്‍ വിരുദ്ധ ‘സ്വദേശി’ സാങ്കേതിക വിദ്യയാണ് ഇതിനായി വികസിപ്പിക്കുന്നത്. ഡ്രോണ്‍ വിരുദ്ധ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള എല്ലാ ഗവേഷണങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്’- അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു കശ്മീരില്‍ നിരവധി തവണ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജൂണ്‍ 27ന് ജമ്മു എയര്‍ ഫോഴ്‌സ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ വിവിധ സൈനിക താവളങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീനഗറില്‍ ഉള്‍പ്പെടെ ഡ്രോണുകള്‍ വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Post Your Comments