KeralaNattuvarthaLatest NewsUAENewsInternationalGulfOman

ടാസ്‌ക് ഫ്രീ സോണുകളില്‍ യൂണിറ്റ്:കിറ്റെക്സിന് മൂന്ന് രാജ്യങ്ങളില്‍ നിന്ന് വിളി വന്നു, നിലപാട് വ്യക്തമാക്കി സാബു ജേക്കബ്

ഇന്ത്യയിൽത്തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നല്ല ഓഫറുകള്‍ വന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ല

കൊച്ചി: കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ പദ്ധതിക്ക് ഗള്‍ഫില്‍ നിന്ന് വിളി വന്നുവെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. യുഎഇ, ഒമാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് വിളി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ടാസ്‌ക് ഫ്രീ സോണുകളില്‍ യൂണിറ്റ് തുടങ്ങണമെന്നാണ് യുഎഇയും ഒമാനും ആവശ്യപ്പെട്ടതെന്നും ബംഗ്ലാദേശില്‍ നിന്ന് വിളിച്ചവരുംനിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന് സാബു പറഞ്ഞു. അതേസമയം ഇന്ത്യയിൽത്തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നല്ല ഓഫറുകള്‍ വന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്നും സാബു വ്യക്തമാക്കി.

നേരത്തെ, തെലങ്കാനയില്‍ നിന്ന് കിറ്റെക്സിന് ക്ഷണം വരികയും തെലങ്കാന സര്‍ക്കാരുമായി കിറ്റെക്സ് അധികൃതര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തെലങ്കാനയിലെ കകാതിയ പാര്‍ക്കില്‍ കിറ്റെക്സ് യൂണിറ്റ് തുടങ്ങിയേക്കുമെന്നാണ് ലഭ്യമായ വിവരം. അതേസമയം, മധ്യപ്രദേശില്‍ നിന്നുള്ള സംഘം കിറ്റെക്സ് സന്ദര്‍ശിക്കുകയും സാബുവുമായി പ്രാഥമിക ചര്‍ച്ച നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button