കൊച്ചി: കേരള മുഖ്യമന്ത്രിയാകേണ്ടി വന്നാല്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കുമെന്ന് ട്വന്‍റി 20 പാര്‍ട്ടി ചീഫ് കോഡിനേറ്ററും, കിറ്റക്സ് ഗാര്‍മെന്‍റ്സ് എംഡിയുമായ സാബു എം ജേക്കബ്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും സംസ്ഥാന തലത്തില്‍ ട്വന്‍റി 20യുടെ പ്രവര്‍ത്തനമെന്നും കേരളത്തില്‍ മാറ്റത്തിനുവേണ്ടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
‘തെലങ്കാനയിൽ നിന്നുള്ള ഒരു എംപിയാണ് കെജ്‌രിവാളുമായി അടുക്കണമെന്ന് നിർദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് വഴി കെജ്‍രിവാളുമായി കൂടിക്കാഴ്ച ശരിയായി. ഡൽഹിയിൽ അദ്ദേഹം രാജകീയ സ്വീകരണം നൽകുകയും കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഞാൻ പറഞ്ഞു,’ സാബു എം ജേക്കബ് പറഞ്ഞു.
ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
‘എനിക്ക് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ല. ഇനി ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളാല്‍ മുഖ്യമന്ത്രിയായാൽ എന്‍റെ സ്വകാര്യ കാർ ഉപയോഗിക്കും. ഞാൻ വാങ്ങിയ പെട്രോളിൽ ആയിരിക്കും കാർ ഓടിക്കുക. അതെന്‍റെ ഡ്രൈവർ ഓടിക്കും. എന്‍റെ സ്വന്തം ചെലവിൽ ഞാൻ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകും, സർക്കാർ ചെലവിലായിരിക്കില്ല’, സാബു ജേക്കബ് പറഞ്ഞു.
‘ഇത്രയും നാള്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടു. ടി20 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യുഡിഎഫിന്റെ വോട്ടുകളാണ് കൊണ്ടുപോകുന്നതെന്നാണ് പൊതുവിലുള്ള വിശ്വാസം. പക്ഷെ, അത് സത്യമല്ല. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകരില്‍ നിന്ന് ഞങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്,’ സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
Post Your Comments