കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ യുവതാരം പൃഥ്വി ഷായെ സെവാഗിനോട് ഉപമിച്ച് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ‘ധവാനൊപ്പം പൃഥ്വി ഷായെ ഓപ്പണറാക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. പൃഥ്വി ഷായ്ക്ക് എതിർ ബൗളിംഗ് നിരയിൽ നാശം വിതയ്ക്കാൻ സാധിക്കും. ടെസ്റ്റിനെക്കാളും ഏകദിനത്തിലും ടി20യിലുമാണ് പൃഥ്വി മികച്ചു നിൽക്കുന്നത്. പൃഥ്വിയുടെ കളി സെവാഗിനെ അനുസ്മരിപ്പിക്കുന്നു’.
‘പൃഥ്വി ഒരുപാട് റിക്സ് എടുക്കുന്നു. ബൗളർമാരെ സമ്മർദ്ദത്തിലാക്കാനും താരത്തിന് സാധിക്കുന്നുണ്ട്. അയാൾ നന്നായി കളിച്ചാൽ ഇന്ത്യക്ക് വലിയ സ്കോർ നേടാം. ആക്രമിച്ചു കളിക്കാൻ പൃഥ്വിയെ ഇന്ത്യ പ്രോത്സാഹിപ്പിക്കണം. കാരണം മത്സരം വിജയിക്കാൻ പ്രാപ്തിയുള്ള കളിക്കാർ ഇന്ത്യക്ക് ആവശ്യമാണ്. പൃഥ്വി അപകടകാരിയാകുമ്പോൾ ശിഖർ ധവാന് സ്വാഭാവികമായി ബാറ്റ് വീശാൻ സാധിക്കും’ മുരളീധരൻ പറഞ്ഞു.
Read Also:- വായ്നാറ്റത്തിന് പ്രതിവിധി ‘വെള്ളം കുടി’
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും ഉൾപ്പെടുന്ന പരമ്പരയിൽ ശിഖർ ധവാന്റെ നേതൃത്വത്തിൽ യുവതാര നിരയാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. ധവാനെ കൂടാതെ ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ മാത്രമാണ് ലങ്കൻ പര്യടനത്തിലുള്ള ടീമിലെ കൂടുതൽ പരിചയസമ്പത്തുള്ള താരങ്ങൾ.
Post Your Comments