മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഇന്ന്. റാഞ്ചിയിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരം ആരംഭിക്കാൻ മണിക്കുറുകൾ മാത്രം ശേഷിക്കെ ഇഷാന്‍ കിഷനൊപ്പം ശുഭ്‌മാന്‍ ഗില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ ഹര്‍ദ്ദിക് പാണ്ഡ്യ അറിയിച്ചു. ഏറെ കാത്തിരിപ്പിനൊടുവില്‍ ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ ഇതോടെ പ്ലേയിംഗ് ഇലവനിലെത്താനും കാത്തിരിക്കണം.
ശുഭ്‌മാന്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളതിനാല്‍ അദേഹത്തിനാണ് മുന്‍ഗണനയെന്നും നിലവിലെ ഫോം അനുസരിച്ച് ഗില്‍ ഉറപ്പായും ടീമില്‍ കാണുമെന്നും കിവീസിനെതിരായ ആദ്യ ടി20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. അതേസമയം, ടി20 ഫോര്‍മാറ്റില്‍ മികച്ച തുടക്കമല്ല ശുഭ്‌മാന്‍ ഗില്‍ നേടിയിരുന്നതെങ്കിലും നിലവില്‍ ഏകദിനത്തില്‍ കാഴ്‌ചവെക്കുന്ന ഫോമിനെ അവഗണിക്കാനാവില്ല എന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റ് കരുതുന്നത്.
ടി20 ക്യാപ്റ്റനും പരിശീലകനും ഗില്ലില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമിന്‍റെ അടിസ്ഥാനത്തില്‍ ടീമില്‍ മടങ്ങിയെത്തിയ പൃഥ്വി ഷാ പവര്‍പ്ലേ ഓവറുകളില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരമാണെങ്കിലും കാത്തിരിക്കേണ്ടിവരും. പവര്‍പ്ലേയില്‍ 152.34 ആണ് ഷായുടെ സ്‌ട്രൈക്ക് റേറ്റ് എങ്കില്‍ ഗില്ലിന് 119.95 മാത്രമേയുള്ളൂ പ്രഹരശേഷി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ ഗില്ലിനെ ഫോമില്‍ നിലനിര്‍ത്തേണ്ടതും അവസരം നൽകേണ്ടതും ടീം മാനേജ്‌മെന്‍റിന്‍റെ ചുമതലയാണ്.
Read Also:- പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പൻ റേഷൻ കട തകർത്തു
ഇന്ത്യന്‍ ടി20 ടീം: സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹര്‍ദ്ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
Post Your Comments