Latest NewsKeralaNattuvarthaNews

പേടിക്കാതെ പറഞ്ഞോളൂ: സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പിങ്ക് പോലീസ് ഇനി വീട്ടിലെത്തും

തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനി നേരിട്ട് കേൾക്കാൻ പിങ്ക് പോലീസ് വീട്ടിലെത്തും. പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടുമായി കേരള സർക്കാർ. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സ്ത്രീകള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം അറിയിച്ചത്.

Also Read:അക്തറിന്റെ ഏകദിന ഇലവനിൽ നാല് ഇന്ത്യൻ താരങ്ങൾ: ടീമിനെ ഷെയ്ൻ വോൺ നയിക്കും

കോവിഡ് കാലഘട്ടമായതോടെ വീടുകൾക്കുള്ളിലും സൈബർ ഇടങ്ങളിലും സ്ത്രീകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്‌ട് എന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പദ്ധതി തിങ്കളാഴ്ച നിലവില്‍വരും. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകൾ സംസ്ഥാനത്ത് നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ ഈ പദ്ധതി വഴി അതിജീവിക്കാനാകുമെന്നാണ് സർക്കാരിന്റെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button