Latest NewsKerala

ശിശുഭവനിലെ കുട്ടികൾക്കു ലഹരി വിതരണം: പിടികൂടാൻ ചെന്ന പിങ്ക് പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച യുവതി പിടിയിൽ

അനാഥാലയത്തിലെ കുട്ടികൾക്കു ലഹരിമരുന്നു നൽകി മാഫിയയുടെ കണ്ണികളാക്കാനുള്ള ശ്രമമാണെന്നു സംശയിക്കുന്നു

കൊച്ചി: ആലുവയിൽ ലഹരി വസ്തു വിതരണം ചെയ്യുന്നത് തടയാനെത്തിയ പിങ്ക് പൊലീസ് ഓഫീസർമാരെ ആക്രമിച്ച സ്ത്രീ പിടിയിൽ. കൊൽക്കത്തക്കാരിയായ സീമയാണ് പിടിയിലായത്. ആലുവയിലെ ശിശുഭവനിലെ കുട്ടികൾക്കു ലഹരിവസ്തു വിതരണം ചെയ്യുന്നതു തടയുന്നതിനിടെയാണ് ആക്രമണം. സിവിൽ പൊലീസ് ഓഫീസർമാരായ പി.എം നിഷ, സ്‌നേഹലത എന്നിവർക്ക് നേരെയായിരുന്നു ആക്രമണം.

നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു. വനിതാ പൊലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ കൂടുതൽ പൊലീസെത്തി കീഴടക്കി. പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.  ആലുവ നഗരത്തിലുള്ള അനാഥമന്ദിരത്തിലെ കുട്ടികൾക്കു ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

പിങ്ക് പൊലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് ലഹരിമരുന്നുമായി ഉച്ചയോടെ സീമ എത്തിയത്. ആലുവ ജില്ലാ ആശുപത്രി കവലയിലെത്തി കുട്ടികൾക്ക് ലഹരി വസ്തുക്കൾ കൈമാറാൻ ശ്രമിക്കവെ പിങ്ക് പൊലീസ് ഇവരെ വളഞ്ഞു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ സീമ പൊലീസുകാരെ അക്രമിക്കുക ആയിരുന്നു. അനാഥാലയത്തിലെ കുട്ടികൾക്കു ലഹരിമരുന്നു നൽകി മാഫിയയുടെ കണ്ണികളാക്കാനുള്ള ശ്രമമാണെന്നു സംശയിക്കുന്നു. പ്രദേശത്തെ ലഹരിമാഫിയ സംഘങ്ങൾക്കെതിരെ അന്വേഷണം കർശനമാക്കാനാണു പൊലീസിന്റെ തീരുമാനം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button