തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണക്കിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അച്ഛന്‍ ജി ജയചന്ദ്രന്‍. നഷ്ടപരിഹാരം തേടിയത് കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണെന്നും നിയമ പോരാട്ടം തുടരുമെന്നും ജയചന്ദ്രന്‍ ഒരു സ്വകാര്യ വാർത്താ ചാനൽ ചർച്ചയിൽ പറഞ്ഞു.
ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;
‘സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. നഷ്ടപരിഹാരം കിട്ടുന്നതോടെ കേസ് അവസാനിപ്പിക്കാം എന്നാണ് കരുതിയത്. എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനയില്‍ നിന്നുള്ള ഒരാളായിരുന്നു എന്റെ സ്ഥാനത്തുണ്ടായിരുന്നുവെങ്കില്‍ ഇവരിങ്ങനെ അപ്പീലിന് പോകുമായിരുന്നോ. വേറെ ഏത് ജാതിയാണെങ്കിലും ഇവര്‍ അപ്പീല്‍ നല്‍കുമോ. ഞാനൊരു പട്ടികജാതിക്കാരനും കൂലിവേലക്കാരനുമാണ്.
കൂലിവേലക്കാരന്റെ വോട്ട് വാങ്ങിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ കയറിയത്. ആ ആളുകളെ തന്നെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നത്. പട്ടികജാതിക്കാര്‍ക്കെതിരെയാണ് ഇവര്‍ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ജാതി വിവേചനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വേറെ ഏത് ജാതിക്കാരനാണെങ്കിലും സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുമായിരുന്നു.
ആറ് വര്‍ഷമായി ഞാന്‍ വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. എനിക്ക് ഒരു സെന്റ് ഭൂമി പോലുമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ സംഭവം നടന്ന് ഇത്ര നാളായിട്ടും എന്നേയോ എന്റെ കുട്ടിയേയോ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനൊരു ദളിതനായതാണ് അതിന്റെ കാരണം. ദളിതനോട് ഈയൊരു പ്രവൃത്തിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അവര്‍ ഇനിയൊരിക്കലും ഭരണത്തില്‍ വരില്ല,’
Post Your Comments