
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് പടർന്നു പിടിക്കുന്നു. ഇന്ന് അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കോവിഡ് ഭീതി കെട്ടടങ്ങും മുൻപേ വന്ന സിക ഭീതി വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.
Also Read:ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എതിരാളികൾ ഈ ടീമുകൾ
ആനയറ സ്വദേശികളായ രണ്ടു പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്.
ഇതില്‍ നാലു പേരുടെ സാമ്പിളുകള്‍ 2 സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളെല്ലാം പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശമുണ്ട്.
ഈഡിസ് കൊതുകുകളാണ് സിക വൈറസ് വാഹകർ. അതുകൊണ്ട് തന്നെ കൊതുകുകളെ തുരത്തുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ് സിക യിൽ നിന്നും രക്ഷനേടാനുള്ള ഒരേയൊരു മാർഗം.
Post Your Comments