![](/wp-content/uploads/2021/07/hnet.com-image-2021-06-26t160408.600-3.jpg)
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസണിന്റെ മത്സരക്രമം പുറത്തുവിട്ടു. പുതുക്കിയ പോയിന്റ് സമ്പ്രദായത്തിന് പിന്നാലെയാണ് മത്സരക്രമവും ഐസിസി പ്രഖ്യാപിച്ചത്. 2023 മാർച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം നിശ്ചയിച്ചിട്ടുള്ളത്. ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓരോ ടീമും ആറ് പരമ്പരകൾ വീതം കളിക്കും. ഇന്ത്യ ഹോം സീരീസുകളിൽ ശ്രീലങ്കയും ന്യൂസിലന്റിനെയും ഓസ്‌ട്രേലിയെയും നേരിടും. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് വിദേശ പരമ്പരകളിലെ ഇന്ത്യയുടെ പ്രതിനിധികൾ.
Read Also:- വോണിന്റെ പിൻഗാമിയെ കണ്ടെത്തി ആരാധകർ: മാജിക്കൽ ബോളിന്റെ ഹാങ് ഓവർ മാറാതെ ഇമാം ഉൽ ഹക്ക്
നിലവിലെ ചാമ്പ്യൻ ന്യൂസിലൻഡ് സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയുമായും ബംഗ്ലാദേശുമായും ശ്രീലങ്കയുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്, പാകിസ്ഥാൻ, ഇന്ത്യ എന്നിവരാണ് ന്യൂസിലന്റിന്റെ എതിരാളികൾ. ആദ്യ എഡിഷന്റെ ഫൈനലിൽ ന്യൂസിലന്റിനോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടന്ന് രണ്ടാം പതിപ്പിൽ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Post Your Comments