Latest NewsKeralaNattuvarthaNews

മരം മുറിക്കേസ് കർഷകർക്കുമേൽ കെട്ടിവയ്ക്കാൻ വനം വകുപ്പിന്റെ നീക്കം: തടയുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

ഇടുക്കി: മുട്ടിൽ അനധികൃത മരം മുറിക്കേസിൽ ക‍ര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാൻ വനംവകുപ്പ്. ഉന്നതരുടെ പേരുകൾ പുറത്തു വന്നിട്ടും ഒന്നുമറിയാത്ത കർഷകർക്കുമേൽ കുറ്റങ്ങൾ ചുമത്താനാണ് നീക്കം. ഇതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി വലിയ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസെടുത്താൽ കര്‍ഷകരുമായി ചേര്‍ന്ന് ജനകീയ പ്രതിരോധം തീര്‍ക്കും. ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് നിയമസഹായം നല്‍കുമെന്നും സമിതി അറിയിച്ചു.

Also Read:പെരുന്നാള്‍ പരിഗണിച്ച്‌ കൂടുതല്‍ ഇളവുകള്‍ : സാഹചര്യം വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം

മന്ത്രിയുടേതടക്കം പേരുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് അനധികൃത മരം മുറിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കര്‍ഷകര്‍ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചത്. കര്‍ഷകര്‍ക്ക് നല്‍കിയ അവകാശം ദുരുപയോഗിച്ച്‌ അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണ് വനംവകുപ്പിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് മരംമുറിച്ച ഇടനിലക്കാരെ കണ്ടെത്താതെ പാവപ്പെട്ട കര്‍ഷകര്‍ക്ക് എതിരെ കേസെടുക്കാനുള്ള നീക്കമെന്ന് സമിതി ആരോപിച്ചു.

വനംവകുപ്പ് കേസെടുക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി നിയമസഹായം നല്‍കും. അനധികൃത മരം മുറിയില്‍ ക‍ര്‍ഷകര്‍ക്കെതിരെ കേസെടുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ റെയ്ഞ്ചര്‍മാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കേസെടുക്കണമെന്ന് കാണിച്ച്‌ മൂന്നാര്‍ ഡിഎഫ്‌ഒ രണ്ട് തവണ ഉത്തരവിറക്കിയതിന് പിന്നാലെയായിരുന്നു ഇത്. വനംവകുപ്പ് കേസെടുക്കല്‍ നടപടിയായി മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കാത്തത് ഒളിച്ചുകളിയാണെന്നും സമിതി ആരോപിച്ചു.

അധികൃതരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സംരക്ഷണസമിതിയുടെ ഈ നീക്കം. മരം മുറിക്കേസിൽ ആദ്യമായിട്ടാണ് ഹൈറേഞ്ച് സംരക്ഷണ സമിതി അവരുടെ നിലപാട് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button