![](/wp-content/uploads/2021/07/hnet.com-image-2021-06-26t160408.600-3.jpg)
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്ത്തിയാണ് ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. ഏത് താരമെന്ന് നേരത്തെ വ്യക്തമല്ലായിരുന്നുവെങ്കിലും ആ താരം റിഷഭ് പന്താണെന്നാണ് സൂചന. 23 അംഗ സംഘത്തിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
![Rishabh Pant](/wp-content/uploads/2019/06/rishab-panth.jpg)
റിഷഭ് പന്ത് യൂറോ കപ്പ് മത്സരങ്ങൾ വെംബ്ലിയിൽ പോയി കണ്ടിരുന്നു. താരത്തിന് ലക്ഷണങ്ങൾ ഇല്ലെന്നും, താരം ബന്ധുവിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്. ആദ്യ സന്നാഹ മത്സരത്തിനായി ഡർഹാമിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിനൊപ്പം പന്ത് ഉണ്ടാകില്ല. 10 ദിവസത്തെ ഐസൊലേഷൻ അവസാനിക്കുന്ന ജൂലൈ 18ന് നടത്തുന്ന ടെസ്റ്റിൽ നെഗറ്റീവായാൽ മാത്രമേ പന്തിന് ടീമിനൊപ്പം ചേരാനാകൂ.
Read Also:- ബിസിസിഐയുടെ മുന്നറിയിപ്പ് അവഗണിച്ച് താരങ്ങൾ: ഇംഗ്ലണ്ടിൽ കിട്ടിയത് എട്ടിന്റെ പണി
അതേസമയം, കോവിഡ് സാധ്യത മുന്നിൽ കണ്ടുകൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ അയച്ച കത്ത് കളിക്കാർ അവഗണിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ താരങ്ങളിൽ ചിലർ വിംമ്പിൾഡൺ ഫൈനലും യൂറോ കപ്പുമൊക്കെ വീക്ഷിച്ചിരുന്നു. ഈ രണ്ട് ടൂർണമെന്റുകളും കാണുന്നത് ഒഴിവാക്കണമെന്ന് ഷാ ഇ മെയിലിൽ പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്.
Post Your Comments