YouthLatest NewsKeralaNattuvarthaMenNewsWomenBeauty & StyleLife StyleFood & Cookery

വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടെങ്കിൽ ഇന്ന് തന്നെ മാറ്റാൻ ശ്രമിക്കുക

ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ ഏറ്റവുമധികം ശ്രദ്ധകൊടുക്കേണ്ട ഒരു ഭാഗമാണ് വയർ. നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം അവിടെ വച്ചാണ് വിഘടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വയറിന്റെ കാര്യത്തിൽ നമുക്ക് ഒരൽപ്പം ശ്രദ്ധ അധികം വേണം. ചില ഭക്ഷണങ്ങൾ വയറിന്റെ ആരോഗ്യത്തെ നിലനിർത്തുമെങ്കിൽ ചിലത് അതിനെ നശിപ്പിച്ചു കളഞ്ഞേക്കാം. വയറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാനസികാരോഗ്യത്തെ പോലും ബാധിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍, അതിന് ആവശ്യമായി വരുന്ന സമയം ഇതെല്ലാം കൃത്യമായാല്‍ തന്നെ വയറിന്റെ ആരോഗ്യം ഉറപ്പിക്കാനാകും. ഇതിന് ആദ്യമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലും പിന്നെ നമ്മള്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്ന ചില തെറ്റിലുമാണ്.

Also Read:ഇന്ന് രാത്രി ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം, നേരത്തെ ജീവിച്ചതുപോലെ ജീവിക്കാന്‍ സൗകര്യം ഒരുക്കണം: കോടതി

വയറിന്റെ ആരോഗ്യത്തിനായി നേന്ത്രപ്പഴം, ഉള്ളി, വെളുത്തുള്ളി, ആപ്പിള്‍ എന്നിവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കാരണം നല്ലയിനം ബാക്ടീരിയകളുടെ നിലനില്‍പിന് ഈ ഭക്ഷണങ്ങൾ അത്യാവശ്യമാണ്.
പ്രോസസ്ഡ് ഭക്ഷണം, അതുപോലെ കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണം എല്ലാം പതിവാക്കുമ്പോഴും വയറിന്റെ ആരോഗ്യം നശിക്കാം.

ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് ഉറക്കവും. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അതും വയറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നവരിലും വയറിന്റെ ആരോഗ്യം മോശമാകാം. ദഹനവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാകണമെങ്കില്‍ വെള്ളം കുടിക്കണം. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

വ്യായാമോ കായികാധ്വാനമോ കൂടാതെ മുന്നോട്ടുപോകുന്നത് ശരീരത്തിന് വളരെയേറെ ദോഷം ചെയ്യാം. ഇത് ആദ്യം ബാധിക്കുന്നൊരു മേഖലയാണ് വയറിന്റെ ആരോഗ്യം. പ്രത്യേകിച്ച്‌ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും ശാരീരികാധ്വാനത്തിന് അല്‍പസമയം മാറ്റിവയ്‌ക്കേണ്ടതാണ്.

ഫൈബര്‍ കുറവുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ ബാധിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഫൈബറിന്റെ മികച്ച സ്രോതസുകളാണ്.
മദ്യപാനം വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നു. പുകവലിയും ഇതേ ദോഷം തന്നെയാണ് ശരീരത്തിൽ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ശീലങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button