Latest NewsNewsIndia

ബാലവേലയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ഉപയോഗിച്ചിരുന്ന കേന്ദ്രം കണ്ടെത്തി പൊലീസ്

ഓപ്പറേഷൻ മുസ്‌കാൻ എന്ന പേരിലാണ് കുട്ടികളെ കണ്ടെത്താനുള്ള പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്

ഹൈദരാബാദ് : കുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത തൊഴിലിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. ഇത്തരത്തിൽ രണ്ട്‍ കേന്ദ്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും 20 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.

ഓപ്പറേഷൻ മുസ്‌കാൻ എന്ന പേരിലാണ് കുട്ടികളെ കണ്ടെത്താനുള്ള പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേരെ പിടികൂടി എന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. മനുഷ്യക്കടത്ത് തടയാൻ പ്രത്യേകമായി രൂപീകരിച്ച സ്‌ക്വാഡാണ് കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്. ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റും മൽകാജ്ഗിരി ഡിവിഷൻ ഓപ്പറേഷൻ മുസ്‌കാൻ വിംഗും ചേർന്നാണ് റെയ്ഡ് നടത്തിയത്.

Read Also  :  ‘കൂടുതല്‍ കോര്‍ണറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ചാമ്പ്യന്‍മാര്‍’: ട്രോളുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.കൃഷ്ണ എന്ന മരുന്നുനിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ദേവേന്ദർ നഗർ കോളനിയിൽ നിന്നും മഹേശ്വരം മേഖലയിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നാലുപേർ പെൺകുട്ടികളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button