തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നു ബാലവേല പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്.
ബാലവേലയ്ക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കൂ.
ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിയ്ക്ക് 2,500 രൂപ ഇൻസെന്റീവ് നൽകുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments