Latest NewsCricketNewsFootballSports

‘കൂടുതല്‍ കോര്‍ണറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ചാമ്പ്യന്‍മാര്‍’: ട്രോളുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍

വെല്ലിംഗ്ടണ്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. ഏറ്റവും കൂടുതല്‍ കോര്‍ണറുകള്‍ നേടിയത് ഇംഗ്ലണ്ടായിരുന്നുവെന്നും അതിനാല്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കണമായിരുന്നു എന്നുമാണ് ന്യൂസിലന്‍ഡ് താരങ്ങളുടെ പരിഹാസം. 2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ടിന്റെ വിജയത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുന്‍ കീവീസ് താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയത്.

‘എനിക്ക് ഒന്നും മനസിലാകുന്നില്ല. ഇംഗ്ലണ്ടിനാണ് കൂടുതല്‍ കോര്‍ണറുകള്‍ ലഭിച്ചത്. അവരാണ് യൂറോ ചാമ്പ്യന്‍മാര്‍’ എന്നായിരുന്നു മുന്‍ കീവീസ് താരം സ്‌കോട് സ്‌റ്റൈറിസിന്റെ പരിഹാസം. അതേസമയം, പെനാല്‍റ്റി ഷൂട്ടൗട്ട് എന്തിനാണെന്നും കൂടുതല്‍ പാസുകള്‍ നല്‍കിയവരെ വിജയിപ്പിക്കാമായിരുന്നുവെന്നും കീവീസ് ഓള്‍ റൗണ്ടര്‍ ജിമ്മി നിഷാം പരിഹാസ രൂപേണ ട്വിറ്ററില്‍ കുറിച്ചു.

2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചത്. അന്ന് മത്സരം നിശ്ചിത ഓവറിലും തുടര്‍ന്ന് സൂപ്പര്‍ ഓവറിലും സമനിലയിലായി. ഇതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഐസിസിയുടെ ഈ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button