രാജ്യത്തെ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഡാറ്റ ചോർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. 66 കോടിയിലധികം ആളുകളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെടുത്ത ശേഷം വൻ തുകയ്ക്കാണ് ഡാറ്റ വിറ്റത്. സംഭവത്തിൽ വിനയ് ഭരദ്വാജ് എന്നയാളെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. 24 സംസ്ഥാനങ്ങളിൽ നിന്ന് 66.9 കോടിയോളം വ്യക്തികളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെന്നാണ് വിവരം. ഇയാളുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ സമാനമായ കേസിൽ ഏഴ് പേർ തെലങ്കാനയിൽ അറസ്റ്റിലായിട്ടുണ്ട്.
ഇ- കൊമേഴ്സ് വെബ്സൈറ്റുകൾ, സർക്കാർ സംവിധാനങ്ങൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഡാറ്റ ചോർത്തൽ നടത്തിയത്. ഇതിനായി ഇൻസ്പെയർ എന്ന വെബ്സൈറ്റിന്റെ സഹായവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർ, പാൻ കാർഡ് ഉടമസ്ഥർ, ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ എന്നിവരെയാണ് ഇയാൾ ലക്ഷ്യമിട്ടത്.
Also Read: സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേട്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
Post Your Comments