കോഴിക്കോട്: സംസ്ഥാനത്ത് ബാലവേലയും ബാലചൂഷണവും നടക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കി വനിത ശിശു വികസന വകുപ്പ്. ബാലവേലയെക്കുറിച്ച് അറിയിച്ചാൽ 2,500 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ബാലവേല നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനാണ് വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം നല്കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ബാലവേല -ബാലഭിക്ഷാടനം -ബാലചൂഷണം -തെരുവ് ബാല്യ -വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിതശിശു വികസന വകുപ്പ് നടപ്പാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്.
ബാലവേലയോ ചൂഷണമോ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ജില്ല ശിശു സംരക്ഷണ യൂനിറ്റില്‍ നേരിട്ടോ 0495 2378920 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ saranabalyamkkd@gmail.com എന്ന ഇ- മെയില്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം.
Post Your Comments