NattuvarthaLatest NewsKeralaIndiaNews

അയോധ്യയിലേത് വിശ്വാസപരമായ തർക്കങ്ങൾ അല്ല, ഉണ്ടായത് രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഭൂമി തർക്കം: ജസ്റ്റിസ് അശോക് ഭൂഷൺ

ഒരു തുണ്ടു ഭൂമിയെച്ചൊല്ലിയുള്ള തർക്കം മാത്രമായിരുന്നു അത്

ഡൽഹി: അയോധ്യയിലേത് വിശ്വാസപരമായ തർക്കങ്ങൾ അല്ലെന്നും രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഭൂമി തർക്കം വ്യക്തമാക്കി ജസ്റ്റിസ് അശോക് ഭൂഷൺ. നിയമപോർട്ടലായ ബാർ ആൻഡ് ബെഞ്ചിനു നൽകിയ അഭിമുഖത്തിലാണ് ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചംഗം ആയിരുന്ന അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘ഒരു തുണ്ടു ഭൂമിയെച്ചൊല്ലിയുള്ള തർക്കം മാത്രമായിരുന്നു അത്. ഇരുകൂട്ടരും തങ്ങളുടെ ആരാധനാകേന്ദ്രമാണ് സ്ഥലമെന്ന് അവകാശപ്പെടുകയാണുണ്ടായത്. ഹിന്ദു, മുസ്‍ലിം വിശ്വാസങ്ങൾ വ്യത്യസ്തമാണ്. രണ്ടിനും വ്യത്യസ്ത അനുയായികളുമുണ്ട്. തീർത്തും വ്യക്തിപരമായ കാര്യമാണ് വിശ്വാസം. എല്ലാവർക്കും അതിന് അവകാശവുമുണ്ട്. ഞാനുമൊരു ഉറച്ച വിശ്വാസിയാണ്. അതിനാൽ തെളിവിന്റെ അടിസ്ഥാനത്തിൽ തന്നെ അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു’.ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു.

‘അയോധ്യ രാമന്റെ ജന്മഭൂമിയാണെന്ന് ഹിന്ദുക്കളും ബാബർ നിർമിച്ച പള്ളിയുടെ ഭൂമിയാണെന്ന് മുസ്‍ലിംകളും പറയുന്നു. രണ്ടും ചരിത്രയാഥാർത്ഥ്യങ്ങളും 500 വർഷത്തെ പഴക്കമുള്ള തർക്കങ്ങളുമാണ്. ഇതിൽ ചില തെളിവുകൾ ലഭ്യമാണ്, ചില തെളിവുകൾ ലഭ്യവുമല്ല. ഹിന്ദു ക്ഷേത്രം തകർത്ത ശേഷമാണോ പള്ളി നിർമിച്ചതെന്നായിരുന്നു തർക്കവിഷയം. അങ്ങനെയെങ്കിൽ പള്ളിയുടെ നിയമസാധുത തന്നെ സംശയത്തിലാകും’.അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button