Latest NewsIndiaNews

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്: ബാലകരാമനെ തൊഴുതു വണങ്ങി

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബാലകരാമനെ അദ്ദേഹം തൊഴുതു വണങ്ങി. ക്ഷേത്ര പുരോഹിതനിൽ നിന്നും അദ്ദേഹം പ്രസാദം സ്വീകരിക്കുകയും ചെയ്തു.

Read Also: രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ ഇനി സിആര്‍പിഎഫിന്, ഉത്തരവ് പിണറായി സര്‍ക്കാരിന് കൈമാറി കേന്ദ്രം

പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം അയോദ്ധ്യയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഗൊരഖ്പൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു. ഉജ്ജ്വല സ്വീകരണമാണ് ജനങ്ങൾ അദ്ദേഹത്തിന് നൽകിയത്. യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ അദ്ദേഹത്തെ വരവേൽക്കാനായി നഗരവീഥികളിൽ എത്തി. ഗൊരഖ്‌നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം ജനങ്ങൾ മുഖ്യമന്ത്രിയെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.

അതേസമയം, രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 19 ലക്ഷം പേരാണ് ഇന്ന് പുലർച്ചെ വരെ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ജനുവരി 22 നാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്.

ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത് ജനുവരി 23-നാണ്. അന്നേദിവസം 5 ലക്ഷത്തിലധികം ആളുകളാണ് ദർശനം നടത്തിയത്. ഓരോ ദിവസവും ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആരതിയുടെയും ദർശനത്തിന്റെയും പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടിരുന്നു. രാവിലെ 7 മണി മുതലാണ് ഭക്തർക്ക് ക്ഷേത്രദർശനം അനുവദിച്ചിരിക്കുന്നത്.

Read Also: സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുത്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button