ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം തുടരുന്നു. രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകി വെറും 15 ദിവസം മാത്രം പിന്നിടുമ്പോൾ 12.8 കോടി രൂപയാണ് കാണിക്കകയായി മാത്രം ലഭിച്ചിട്ടുള്ളത്. അനുദിനം അയോധ്യയിലേക്ക് ഭക്തരുടെ തിരക്ക് വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ, 30 ലക്ഷത്തിലധികം ആളുകൾ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. പ്രതിദിനം ശരാശരി 2 ലക്ഷം പേരെന്ന നിലയിലാണ് ദർശനം നടത്തുന്നത്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നടന്ന ജനുവരി 22നാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്. അന്ന് 3 കോടി 17 ലക്ഷം രൂപയാണ് കാണിക്കയായി ലഭിച്ചത്. പിന്നീടുള്ള ഓരോ ദിവസവും ശരാശരി 40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ലഭിച്ചുവെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി. കാണിക്ക നൽകുന്നതിനായി ശ്രീകോവിൽ സൂക്ഷിച്ചിരിക്കുന്ന നാല് പെട്ടികൾ ഉൾപ്പെടെ ക്ഷേത്ര പരിസരത്ത് നിരവധി സംഭാവന പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഭക്തർക്ക് ഓൺലൈനായി കാണിക്ക സമർപ്പിക്കാവുന്നതാണ്. വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ക്ഷേത്രസന്നിധിയിലേക്ക് എത്തുന്നത്. അയോധ്യയിലേക്ക് നിരവധി ട്രെയിനുകളും ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.
Also Read: മാസപ്പടി വിവാദം: വീണാ വിജയന് നിർണായകമായി കർണാടക ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കും
Post Your Comments