ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രം ഇനി രാത്രിയിലും സ്വർണം പോലെ തിളങ്ങും. ക്ഷേത്രത്തിന്റെ ഭൂരിഭാഗം വാതിലുകളും സ്വർണത്തിലാണ് പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയിലും സ്വർണം പോലെ തിളങ്ങുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. താഴത്തെ നിലയിൽ മാത്രം 14 സ്വർണ വാതിലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 12 അടി ഉയരവും 10 അടി വീതിയുമുള്ള ശ്രീകോവിലിൽ 1 വാതിലും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ, താഴത്തെ നിലയിലെ ഫിനിഷിംഗ് ജോലികൾ നടക്കുകയാണ്.
പ്രത്യേക മാതൃകയിലാണ് ക്ഷേത്രത്തിലെ വിളക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ, രാത്രിയിൽ പോലും ക്ഷേത്രത്തിൽ സൂര്യരശ്മികൾ പതിക്കുന്നതായി ആളുകൾക്ക് തോന്നും. ക്ഷേത്രം മുഴുവനും സ്വർണം പോലെ തിളങ്ങുന്നതാണ്. ക്ഷേത്രത്തിൽ ആകെ 46 വാതിലുകളാണ് ഉള്ളത്. ഇതിൽ 42 എണ്ണത്തിലും 100 കിലോ സ്വർണം പൂശും. പടികൾക്ക് സമീപം 4 വാതിലുകൾ ഉണ്ടെങ്കിലും, അവയിൽ സ്വർണം പൂശുന്നതല്ല. തേക്ക് തടികൾ കൊണ്ടാണ് ഈ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. രാംലല്ലയുടെ സിംഹാസനം നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ്. ക്ഷേത്രത്തിലെ കൊടിമരം സ്വർണം കൊണ്ട് നിർമ്മിക്കുന്നതാണ്. പ്രാണപ്രതിഷ്ഠക്കു ശേഷം മാത്രമാണ് ഇവയുടെ നിർമ്മാണം ആരംഭിക്കുകയുള്ളൂ.
Post Your Comments