ഹൈദരാബാദ്: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ രാംലല്ലയ്ക്ക് നേദിക്കാൻ കൂറ്റൻ ലഡു നിർമ്മിച്ച് ഭക്തൻ. വഴിപാടിനായി നൽകാൻ 1265 കിലോഗ്രാം തൂക്കമുള്ള കൂറ്റൻ ലഡുവാണ് നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ നാഗഭൂഷൺ റെഡ്ഡിയാണ് ലഡു ഉണ്ടാക്കിയത്. നിലവിൽ, പ്രത്യേകം ശീതീകരിച്ച ഗ്ലാസ് ബോക്സിനുള്ളിലാണ് ലഡു സൂക്ഷിച്ചിരിക്കുന്നത്. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലഡു നേദിക്കുന്നതാണ്.
കൂറ്റൻ ലഡു ഇന്ന് ഹൈദരാബാദിൽ നിന്ന് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതാണ്. 30 ആളുകൾ ചേർന്ന് 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലഡു നിർമ്മിച്ചിരിക്കുന്നത്. ‘2000 മുതൽ ശ്രീറാം കാറ്ററിംഗ് എന്ന പേരിൽ ഒരു കാറ്ററിംഗ് സർവീസ് ഉണ്ട്. രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുമ്പോൾ, ശ്രീരാമന് എന്ത് വഴിപാട് നൽകാമെന്ന് ഞങ്ങൾ സ്വയം ചിന്തിച്ചു. അങ്ങനെയാണ് ഭീമൻ ലഡു നിർമ്മിക്കുക എന്ന ആശയത്തിലേക്ക് എത്തിയത്’, നാഗഭൂഷൺ റെഡ്ഡി പറഞ്ഞു.
Post Your Comments