കോഴിക്കോട്: ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാകിസ്ഥാൻ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന് നാടിന്റെ സ്നേഹാദരം. മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
Also Read:വീശിയടിച്ച തിരമാലയിൽ വെളുത്ത താടിയും മുടിയുമായി ജലദേവൻ പ്രത്യക്ഷപ്പെട്ടു: ഫോട്ടോ സത്യമെന്ന് ബിബിസി
എല്ലാ സൈനിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ സാംബശിവ റാവു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശ്രീജിത്തിന്റെ മകന്‍ അതുല്‍ പിതാവിന്റെ ചിതയ്ക്ക് തീ കൊളുത്തി.
കൊവിഡ് സാഹചര്യത്തിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കുടുംബവീട്ടിലേക്ക് എത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു. പൊതുജനങ്ങള്‍ സൈനികന്റെ വീട്ടിലേക്ക് വരാതിരിക്കാന്‍ വെള്ളിയാഴ്ച ഉച്ചമുതല്‍ പ്രദേശത്ത് കനത്തനിയന്ത്രണങ്ങള്‍ പോലീസിന്റെ സഹായത്തോടെ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി സുലൂര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം കോയമ്പത്തൂര്‍ മിലിട്ടറി സ്റ്റേഷന്‍ കമാന്ററും വ്യോമസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.
Post Your Comments