ഇംഗ്ലണ്ട്: ഒടുവിൽ ജലദേവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വീശിയടിക്കുന്ന തിരമാലകളിൽ നിന്നും വെളുത്ത താടിയും മുടിയുമായി ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടത് ഇംഗ്ലണ്ടിലാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരമാലയില്‍ ഉയര്‍ന്ന ഈ രൂപമാണ് ഇപ്പോള്‍ എല്ലാ സാമൂഹ്യ മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്.
വെളുത്ത താടിയും മുടിയുമുള്ള ആ രൂപം ജലദേവനാണെന്നാണ് പലരും അവകാശപ്പെടുന്നത്. ഗ്രീക്ക് പുരാണത്തിലെ ദേവനായ നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ബിബിസി ഫോട്ടോഗ്രാഫര്‍ ജെഫ് ഓവേഴ്സ് പകര്‍ത്തിയത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അത് നെപ്ട്യൂണിന്റെ മുഖമാണെന്നേ തോന്നൂ. ബിബിസി തന്നെ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നുണ്ട്.
ബി ബി സി ഫോട്ടോഗ്രാഫർ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സിലെ ന്യൂഹാവനിലെ ബീച്ചില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരമാലകള്‍ ഉയരുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്.
അദ്ദേഹത്തിന്റെ മുഖം തിരമാലകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് പോലെ നമുക്ക് തോന്നും. മുന്‍വശത്തെ ചെറിയ തിര ഒരു കൈ പോലെയും തോന്നിക്കുന്നു. ‘ഇത് തികച്ചും സ്വാഭാവികമായ ഒരു ഷോട്ടാണ്. ഞാന്‍ അതില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല,’ ഫോട്ടോഗ്രാഫറായ ഓവേഴ്സ് പറഞ്ഞു.
ഈ ചിത്രം ഇപ്പോൾ വലിയ തരംഗമായി മാറിയിട്ടുണ്ട്. ഇതിന്റെ സത്യവും മിഥ്യയുമൊക്കെ പറഞ്ഞാണ് സോഷ്യൽ മീഡിയ ഇപ്പോൾ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. കാര്യം എന്ത് തന്നെയായാലും ഫോട്ടോഗ്രാഫർക്ക് അഭിമാനിക്കാം. തികച്ചും നല്ലൊരു ചിത്രമെടുക്കാൻ കഴിഞ്ഞതിന്.
Post Your Comments