KeralaNattuvarthaLatest NewsNews

റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്ക് വിരാമമിടാൻ റെറ; വെബ്പോർട്ടലിന് തുടക്കം

രജിസ്റ്റര്‍ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലിലൂടെ ലഭ്യമാകും

തിരുവനന്തപുരം : കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോര്‍ട്ടല്‍ rera.kerala.gov.in തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ ഐഎഎസ് പങ്കെടുത്തു.

വെബ്പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങൾ ഇനി മുതല്‍ ഈ വെബ്പോര്‍ട്ടല്‍ വഴി അറിയാനാകും. രജിസ്റ്റര്‍ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലിലൂടെ ലഭ്യമാകും. മൂന്നുമാസം കൂടുമ്പോൾ പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കണം.

ഇത് പദ്ധതികളുടേയും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടേയും സല്‍പേരിനെ ബാധിക്കുമെന്നതിനാല്‍ പോര്‍ട്ടല്‍ വഴി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നാണ് നിഗമനം. ഫ്ളാറ്റുകളും വില്ലകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഏറെ ഉപകാരപ്രദമായ ഒന്നായി വെബ് പോര്‍ട്ടല്‍ മാറുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button