പൗരത്വ ഭേദഗതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയുള്ള വെബ് പോർട്ടൽ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. യോഗ്യരായ ആളുകൾക്ക് പോർട്ടൽ മുഖാന്തരം രജിസ്റ്റർ ചെയ്യാവുന്നതാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ, അതിനുമുമ്പോ ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്.
നേരത്തെ തന്നെ പാർലമെന്റ് ഈ നിയമം പാസാക്കിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇതുവരെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വെബ് പോർട്ടൽ പുറത്തിറക്കാനുള്ള നടപടിക്രമങ്ങൾ ഊർജ്ജിതമാക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഇല്ലാതെ തന്നെ സിഎഎ പ്രകാരം, അപേക്ഷിക്കാൻ യോഗ്യരായവരെ സഹായിക്കാനാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട 1955-ലെ പൗരത്വ നിയമത്തിന് സിഎഎ വിരുദ്ധമാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments