Latest NewsNewsBusiness

വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി നിതി ആയോഗ്, പരിഷ്കരിച്ച വെബ് പോർട്ടൽ അവതരിപ്പിച്ചു

2017- ലാണ് നിതി ആയോഗ് വനിതകൾക്കായി വെബ് പോർട്ടൽ ആരംഭിച്ചത്

രാജ്യത്ത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വെബ് പോർട്ടൽ അവതരിപ്പിച്ച് നിതി ആയോഗ്. കണക്കുകൾ പ്രകാരം, 500-ലധികം ആളുകളാണ് ഈ പോർട്ടലിന്റെ ഭാഗമായിട്ടുള്ളത്. ഇതിലൂടെ ഏകദേശം 2.5 ലക്ഷം വനിത സംരംഭകരെ കണ്ടെത്താനും, അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകാനുമാണ് പദ്ധതിയിടുന്നത്.

പരിഷ്കരിച്ച വെബ് പോർട്ടലിൽ പ്രധാനമായും 6 സേവനങ്ങളാണ് നൽകുന്നത്. കമ്മ്യൂണിറ്റി ആൻഡ് നെറ്റ്‌വർക്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻക്യൂബേഷൻ ആൻഡ് ആക്സിലറേഷൻ, സംരംഭകത്വ നൈപുണ്യ വികസനം, നികുതി സേവനങ്ങൾ, മെന്റർഷിപ്പ് തുടങ്ങിയ സഹായങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, രാജ്യത്തെ 58.5 ദശലക്ഷം സംരംഭകരിൽ വനിത സംരംഭകരുടെ പങ്കാളിത്തം 8.05 ദശലക്ഷം മാത്രമാണ്.

Also Read: ഗിർനാർ ഫുഡ് ആൻഡ് ബിവറേജസിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

2017- ലാണ് നിതി ആയോഗ് വനിതകൾക്കായി വെബ് പോർട്ടൽ ആരംഭിച്ചത്. അടൽ ഇന്നോവേഷൻ മിഷൻ, സിഡ്ബി, ടെക് മഹീന്ദ്ര, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഐക്യരാഷ്ട്രസഭ തുടങ്ങിയ പ്രമുഖ സംഘടനകൾ നിതി ആയോഗ് പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button