തിരുവനന്തപുരം: നൂറ് പ്രവൃത്തിദിനം പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിനെ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിനന്ദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും അംഗങ്ങളായ 5.21 ലക്ഷം പേർക്കാണ് ഇതിന്റെ സഹായം ലഭിക്കുക. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുപിടിക്കുന്ന ഇടതുപക്ഷ നയത്തിന്റെ പ്രതിഫലനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കുഞ്ഞു സോഹയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചികിത്സാ സഹായം തേടി മാതാപിതാക്കൾ
തുടർച്ചയായ ആറാം വർഷമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഉത്സവബത്ത അനുവദിക്കുന്നത്. ക്ഷേമ പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്.
Read Also: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി ദേവുവും ഗോകുലും, ഇസ്റ്റഗ്രാമിലെ താരങ്ങൾ അറസ്റ്റിൽ ആകുമ്പോൾ
Post Your Comments