NattuvarthaLatest NewsKeralaNewsIndia

ശ്രദ്ധിക്കുക! ആധാറുമായി ബന്ധപ്പെട്ട ഈ പ്രധാനപ്പെട്ട സേവനങ്ങൾ ഇനി ലഭിക്കില്ല

രാജ്യത്ത് ആധാര്‍ കാര്‍ഡ് ഒട്ടുമിക്ക ഇടപാടുകൾക്കും, സേവനങ്ങൾക്കും നിര്‍ബന്ധമാണ്

ഡൽഹി: വാലിഡേഷൻ ലെറ്റര്‍ മുഖേന ആധാര്‍ കാര്‍ഡിലെ വിലാസം അപ്ഡേറ്റ് ചെയ്യുന്ന സേവനം നിര്‍ത്തി വെച്ച് യുഐ‌ഡി‌എഐ. ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഈ സേവനം ലഭ്യമാകില്ലെന്നും യുഐ‌ഡി‌എഐ അറിയിച്ചു. വിലാസം മാറ്റാൻ മറ്റ് രേഖകളൊന്നും കൈവശമില്ലാത്ത ആളുകൾക്ക് ഇതോടെ ബുദ്ധിമുട്ടാകും.

അതേസമയം അംഗീകൃത രേഖകൾ ഹാജരാക്കി യുഐഡിഐ പോര്‍ട്ടലിലൂടെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിൽ തടസമില്ല. പഴയ കാര്‍ഡുകൾ റീപ്രിൻറു ചെയ്ത് നൽകുന്ന സേവനവും ഇതോടൊപ്പം യുഐ‌ഡി‌എഐ നിര്‍ത്തലാക്കി.

നേരത്തെ ആധാര്‍കാർഡ് ഉടമകളുടെ പഴയ കാര്‍ഡ് നഷ്ടപ്പെട്ടാൽ കാർഡ് വീണ്ടും അച്ചടിക്കാൻ അനുവദിച്ചിരുന്നു. ഈ സേവനവും നിര്‍ത്തി വച്ചു. രാജ്യത്ത് ആധാര്‍ കാര്‍ഡ് ഒട്ടുമിക്ക ഇടപാടുകൾക്കും, സേവനങ്ങൾക്കും നിര്‍ബന്ധമാണ്. സര്‍ക്കാര്‍ സബ്‍സിഡികൾ, മറ്റ് ആനുകൂല്യങ്ങൾ, ഇടപാടുകൾ തുടങ്ങിയ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും ആധാര്‍ നിര്‍ബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button