വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽ, മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുളള വ്യക്തിഗത വിവരങ്ങൾ ആധാറുമായി ഈ ലിങ്ക് ചെയ്തതിനാൽ, സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഉപഭോക്താക്കൾക്ക് ആധാർ കാർഡ് ലോക്ക് ചെയ്യാവുന്നതാണ്. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ആധാർ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർ പ്രധാനമായും ആധാർ നമ്പർ, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള തട്ടിപ്പിൽ ഒടിപി ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ തിരിച്ചടി. അതിനാൽ, അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റായ വിവരം എസ്എംഎസ് മുഖാന്തരം ഉപഭോക്താക്കൾക്ക് ലഭിക്കുകയില്ല. തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാൻ ആധാർ വിവരങ്ങൾ എങ്ങനെ ലോക്ക് ചെയ്യണമെന്ന് പരിചയപ്പെടാം.
- mAadhar ആപ്പ് തുറന്നശേഷം യൂസർ നെയിം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിന്റെ വലത് വശത്തുള്ള മെനു ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ‘ബയോമെട്രിക് ക്രമീകരണങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ‘ഇനേബിൾ ബയോമെട്രിക് ലോക്ക്’ ഓപ്ഷൻ ടിക് ചെയ്യുക.
- ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.
- ഒടിപി രേഖപ്പെടുത്തിയാലുടൻ, ബയോമെട്രിക് വിവരങ്ങൾ ലോക്ക് ആകുന്നതാണ്.
Post Your Comments