
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ച് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. പുതുക്കിയ തീയതി പ്രകാരം, 2024 മാർച്ച് 14 വരെയാണ് രാജ്യത്തെ പൗരന്മാർക്ക് ആധാറിലെ വിവരങ്ങൾ യാതൊരു ചെലവുമില്ലാതെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക. ആധാർ കാർഡിലെ പേര്, ജനനത്തീയതി, മേൽവിലാസം തുടങ്ങിയ വിവരങ്ങളാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നത്.
ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് പുതിയ അറിയിപ്പ്. ആധാർ വിവരങ്ങൾ പുതുക്കാനുള്ള ആദ്യ സമയപരിധി ജൂൺ 14 വരെയായിരുന്നു. പിന്നീടാണ് ഇവ ഡിസംബർ 14 വരെയാക്കി ദീർഘിപ്പിച്ചത്. ആധാർ പുതുക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും, ആധാർ സേവന കേന്ദ്രങ്ങളിലും വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. സമയപരിധി വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നേടിയതോടെ ഇതിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. എൻറോൾമെന്റ് തീയതി മുതൽ 10 വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
Also Read: ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഐഒഎസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി
Post Your Comments