രാജ്യത്ത് ആധാർ വേരിഫിക്കേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി യുഐഡിഎഐ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആദ്യമായി ആധാറിന് അപേക്ഷ സമർപ്പിക്കുമ്പോൾ, പാസ്പോർട്ടിന് സമാനമായ രീതിയിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്താനാണ് യുഐഡിഎഐയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത നേരിട്ട് പരിശോധിക്കുന്നതാണ്. അതിനുശേഷം മാത്രമാണ് സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി ആരംഭിക്കുകയുള്ളൂ. അതത് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് ഫിസിക്കൽ വെരിഫിക്കേഷൻ നടപടികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
സംസ്ഥാന സർക്കാർ നിയമിക്കുന്ന നോഡൽ ഓഫീസർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എന്നിവരാണ് ഫിസിക്കൽ വെരിഫിക്കേഷന് നേതൃത്വം നൽകുക. അതേസമയം, സർവീസ് പോർട്ടൽ വഴി ലഭിക്കുന്ന വെരിഫിക്കേഷൻ റിക്വസ്റ്റുകൾക്ക് മേൽനോട്ടം വഹിക്കാനുള്ള ചുമതല സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർക്ക് നൽകുന്നതാണ്. ഫിസിക്കൽ വെരിഫിക്കേഷനും, പോർട്ടൽ വഴിയുള്ള വെരിഫിക്കേഷനും കൃത്യമായി പരിശോധിച്ച ശേഷം 180 ദിവസത്തിനകം ആധാർ നടപടികൾ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങൾ.
Also Read: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
Post Your Comments