ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പൗരന്മാർക്ക് ഈ വർഷം ഡിസംബർ 14 വരെ ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാവുന്നതാണ്. സെപ്റ്റംബർ 14 വരെയായിരുന്നു നേരത്തെ നിശ്ചയിച്ച തീയതി. ഇതോടെ, ആധാറിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസം കൂടി ലഭിക്കുന്നതാണ്. ആധാർ ഓൺലൈനായി പുതുക്കുന്നവർക്ക് മാത്രമാണ് ഈ സൗജന്യ സേവനം ലഭിക്കുകയുള്ളൂ. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ നിന്ന് പുതുക്കുകയാണെങ്കിൽ ഫീസ് അടയ്ക്കണം.
പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിവരങ്ങൾ ഇതുവരെ മാറ്റാത്തവർ ഉടൻ തന്നെ അവ പുതുക്കേണ്ടതാണ്. മൈ ആധാർ പോർട്ടൽ വഴിയാണ് വിവരങ്ങൾ ഓൺലൈനായി പുതുക്കാൻ സാധിക്കുക. ഇത്തരത്തിൽ പേര്, മേൽവിലാസം തുടങ്ങിയവ പുതുക്കാനാകും. ഈ വിവരങ്ങൾ പുതുക്കാൻ ഡിസംബർ 14 വരെ ഫീസ് നൽകേണ്ടതില്ല. സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റും ആധാർ ഐഡന്റിഫിക്കേഷൻ നിർബന്ധമാണ്. അതിനാൽ, രാജ്യത്തെ പ്രധാന രേഖകളിൽ ഒന്നായാണ് ആധാറിനെ കണക്കാക്കുന്നത്.
Post Your Comments