CricketLatest NewsNewsSports

ഗുവാഹത്തിയിൽ തകർത്തടിച്ച് ഇന്ത്യൻ ബാറ്റ്സ്മാൻമാർ: കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും പുതിയ റെക്കോര്‍ഡ്

ഗുവാഹത്തി: ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും പുതിയ റെക്കോര്‍ഡ്. ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ തുടക്കം ഇന്ത്യക്ക് നല്‍കിയാണ് ഇരുവരും റെക്കോര്‍ഡിട്ടത്. ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേര്‍ത്ത സഖ്യമെന്ന റെക്കോര്‍ഡ് ഇരുവരും സ്വന്തമാക്കി.

ഏറെക്കാലം ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരായിരുന്ന രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ത്ത 1743 റണ്‍സിന്‍റെ നേട്ടമാണ് പഴങ്കഥയായത്. മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയ ഇരുവരും 9.5 ഓവറില്‍ 96 റണ്‍സ് സ്കോർ ബോർഡിൽ ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 37 പന്തില്‍ 43 റണ്‍സെടുത്ത ഹിറ്റ്‌മാനെ കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

ക്യാച്ചിന്‍റെ ഒരു ആനുകൂല്യം ലഭിച്ച ശേഷമായിരുന്നു ഹിറ്റ്‌മാന്‍റെ പുറത്താകല്‍. ഏഴ് ഫോറും ഒരു സിക്‌സും രോഹിത് നേടി. ഒരോവറിന്‍റെ ഇടവേളയില്‍ കെ എല്‍ രാഹുല്‍ എല്‍ബിയിലൂടെയും പുറത്തായി. മഹാരാജിന് തന്നെയായിരുന്നു വിക്കറ്റ്. രാഹുല്‍ പുറത്താകുമ്പോള്‍ 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സ് നേടിയിരുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം. പതിനാറ് റണ്‍സിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര(2-0) സ്വന്തമാക്കി. ഇന്ത്യയുടെ 237 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ‍് മില്ലര്‍ സെഞ്ചുറിയും, ക്വിന്‍റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

Read Also:- ഗുവാഹത്തിയിൽ റണ്‍മഴ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 237 റണ്‍സ് നേടി. കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), വിരാട് കോഹ്ലി(28 പന്തില്‍ 49*), ഡികെ(7 പന്തില്‍ 17*) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button