കറാച്ചി: ടി20 ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെ മറികടന്ന് പുതിയ റെക്കോർഡുമായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡാണ് റിസ്‌വാന്‍ കൈവരിച്ചത്. 52-ാം ഇന്നിംഗ്‌സിലാണ് റിസ്‌വാന്‍ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 68 റണ്‍സെടുത്താണ് റിസ്‌വാന്‍ പുറത്തായത്. ഈ നേട്ടം പാകിസ്ഥാന്‍ ക്യാപ്റ്റനും സഹതാരവുമായ ബാബര്‍ അസമിനൊപ്പമാണ് റിസ്‌വാന്‍ പങ്കിടുന്നത്.
56 ഇന്നിങ്‌സില്‍ നേട്ടത്തിലെത്തിയ വിരാട് കോഹ്ലിയാണ് മൂന്നാമത്. നാലാമന്‍ ഇന്ത്യൻ താരം കെ എല്‍ രാഹുലാണ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യിലാണ് രാഹുലും നാഴികക്കല്ല് മറികടന്നത്. രാഹുലിന് 2000ത്തിലെത്താന്‍ 58 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് അഞ്ചാമന്‍. ഫിഞ്ച് 62-ാം ഇന്നിംഗ്‌സിലാണ് 2000 പിന്നിട്ടത്.
Read Also:- കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഇതാ!
ഓസ്ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്ത് നേരിട്ട താരം 55 റണ്‍സെടുത്തു. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. സ്ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്.
Post Your Comments