KeralaNattuvarthaLatest NewsNews

തെരുവുനായ്ക്കളുടെ കടിയേറ്റാൽ ലക്ഷങ്ങളുടെ നഷ്ടപരിഹാരം ചോദിച്ചു വാങ്ങാം: നിങ്ങളറിയേണ്ട നിയമങ്ങൾ

തൃപ്പൂണിത്തുറ: തെരുവുനായ്ക്കളുടെ ആക്രമണം അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മളറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട് . ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റാൽ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഈ കാര്യങ്ങൾ പരിശോധിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ എന്ന ഒരു കമ്മിറ്റിയുമുണ്ട്. സംസ്ഥാനത്ത് വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണ്.

Also Read:വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ‘പച്ചക്കറികൾ’

തെരുവുനായയുടെ ആക്രമണമേറ്റാൽ നഷ്ടപരിഹാരത്തിന് ‌ആദ്യം വെള്ളക്കടലാസില്‍ ഒരു അപേക്ഷ നല്‍കണം. ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ല് എന്നിവ അതിനൊപ്പം ചേർക്കണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് കമ്മിറ്റി വിശദീകരണം തേടും. നഷ്ടപരിഹാരത്തുക നിശ്ചയിച്ച്‌ സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ വഴി​ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നി​ര്‍ദ്ദേശം നല്‍കും.

ജസ്റ്റി​സ് സി​രി​ജഗന്‍ കമ്മി​റ്റി​

തെരുവുനായയുടെ ആക്രമണത്തി​ല്‍ പരിക്കേല്‍ക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്നു. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍. വളര്‍ത്തുനായകള്‍ ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല. 2,582 കേസുകളാണ് 2016 മുതല്‍ 2021 ജൂണ്‍ വരെ പരിഹരിച്ചത്. നഷ്ടപരിഹാരമായി 5000 മുതല്‍ 18 ലക്ഷം രൂപ വരെ നല്‍കി.

നിങ്ങൾക്കോ നിങ്ങളുമായി ബന്ധപ്പെട്ട മാറ്റാർക്കെങ്കിലുമൊ സമാന പ്രശ്നങ്ങൾ ഉണ്ടായാൽ പരാതികൾ അയക്കേണ്ട
വിലാസം-

ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി,
കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്,
പരമാര റോഡ്, നോര്‍ത്ത്
എറണാകുളം

shortlink

Related Articles

Post Your Comments

Related Articles


Back to top button