മഹാരാഷ്ട്ര: സഹോദരി നോക്കിനില്‍ക്കേ അഞ്ചുവയസ്സുകാരനെ കടിച്ചു കീറി കൊലപ്പെടുത്തി തെരുവ് നായ്ക്കൾ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. രാവിലെ നടക്കാൻ ഇറങ്ങിയ കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചത്.
Also Read:മികച്ച നേട്ടത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, യുഎസ് ട്രഷറി റിപ്പോർട്ട് ഇങ്ങനെ
കുട്ടിയെ തെരുവ് നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ സഹോദരി ശ്രമിച്ചുവെങ്കിലും വലിച്ചിഴച്ച് തെരുവുനായ്ക്കള്‍ തൊട്ടടുത്തുള്ള കെട്ടിട നിര്‍മ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കെട്ടിടത്തിനു താഴെ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയ വഴിയാത്രക്കാരും മാതാപിതാക്കളും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments