കോഴിക്കോട്: കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് അപകടം. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ കോയസൻ, അഭിലാഷ് എന്നിവർക്ക് ആണ് പരിക്കു പറ്റിയത്. ഇന്നലെ രാത്രി 12 മണിക്ക് മാവൂർ കൽപ്പള്ളിയിൽ വെച്ചാണ് തെരുവ് നായ ഇവരെ ആക്രമിച്ചത്. നായ ബൈക്കിനു മുകളിലേക്ക് ചാടുകയായിരുന്നു.
അതേസമയം, തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന പോലീസ് മേധാവി വഴി പുറപ്പെടുവിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments