ഓമശ്ശേരി: ഇന്റർനെറ്റ് കണക്ഷൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തി 14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിള്‍ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍. പെരിവില്ലി പനമ്പങ്കണ്ടി രാഗേഷിനെയാണ് കൊടുവള്ളി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജൂണ്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം.
Also Read:എന്തിനാ മുത്തേ നീ എം എൽ എ പട്ടത്തിന് പോയത്: മുകേഷിന്റെ ന്യായീകരണ പോസ്റ്റിൽ വൈറൽ കമ്മന്റുകൾ
ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുന്നതിനായി തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോകോപ്പി ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെയും കൂട്ടി പുറത്തുപോയി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി. വീട്ടില്‍ ഫോട്ടോകോപ്പി ഇല്ലാത്തതിനെത്തുടര്‍ന്ന് ഓമശ്ശേരി ടൗണില്‍ ചെന്ന് എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കില്‍ കുട്ടിയെയും കൂട്ടി പോവുകയായിരുന്നു. എന്നാല്‍, പുത്തൂര്‍ എത്തിയപ്പോള്‍ ഓമശ്ശേരിയിലേക്കു പോകാതെ മങ്ങാട്ടേക്കുള്ള റോഡിലൂടെയാണ് വണ്ടി വിട്ടത്. വഴിയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ദീര്‍ഘകാലമായി ഓമശ്ശേരിയില്‍ കേബിള്‍ ടി.വി ഓപറേറ്ററായി പ്രവര്‍ത്തിച്ചുവരുകയാണ് രാഗേഷ്. പെൺകുട്ടികൾക്കെതിരെ മാത്രമല്ല, സമൂഹത്തിൽ ആൺകുട്ടികൾക്കെതിരെയും അതിക്രമങ്ങൾ പതിവായിരിക്കുകയാണ്.
Post Your Comments