KeralaNattuvarthaLatest NewsNewsIndia

മരം മുറിക്കേസിലെ പ്രതിക്കൂട്ടിൽ മുൻ റവന്യു മന്ത്രി: ഉത്തരവിറക്കിയത് ഇ ചന്ദ്രശേഖരന്റെ അറിവോടെ

വയനാട്: മുട്ടിൽ മരം മുറിക്കേസിലെ പ്രതിക്കൂട്ടിൽ മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രിയുടെ അറിവോടെ തന്നെയാണ് ഉത്തരവിറക്കിയത് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മരം മുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടതും മന്ത്രി തന്നെയാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

Also Read:3,500 കോടി പദ്ധതിയ്ക്കായി ഒന്നും ചെയ്തില്ലെന്ന ആക്ഷേപം: ആ സ്ഥലത്ത് വാഴവെക്കുമെന്ന് സാബു ജേക്കബിന്റെ മറുപടി

മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കുറിപ്പ് 2020 ഒക്ടോബർ 5 ന് തയ്യാറാക്കിയതാണ്. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുണ്ടായിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് മന്ത്രി കുറിപ്പ് പുറത്തിറക്കിയത്. നിയമോപദേശത്തിന് പോലും കാത്തു നിൽക്കാതെയായിരുന്നു റവന്യു മന്ത്രിയുടെ ഈ നടപടികൾ.

മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ കുറിപ്പ് അടങ്ങിയ ഫയൽ മാതൃഭൂമി ന്യൂസ്‌ ആണ് പുറത്തു വിട്ടത്. ഇതോടെ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള എല്ലാ നീക്കങ്ങളും വെളിച്ചത്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button