തിരുവനന്തപുരം: സംസ്ഥാനത്ത് കായിക താരങ്ങൾക്ക് തിരിച്ചടി നൽകുന്ന ഉത്തരവുമായി പിണറായി സർക്കാർ. ഇത്തവണ കായിക മത്സരങ്ങളിലെ ജേതാക്കള്‍ക്ക് ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക് നൽകരുതെന്ന തീരുമാനവുമായാണ് സര്‍ക്കാര്‍ രംഗത്ത് എത്തിയത് . കാരണമൊന്നും കാണിക്കാതെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാൽ, വിവേചനപരമായ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിംപ്യന്‍ മേഴ്സികുട്ടന്‍ കായിക മന്ത്രിക്ക് കത്തുനല്‍കി. മുന്‍ വര്‍ഷങ്ങളിലൊക്കെ മികവുള്ളവര്‍ക്ക് പൊതുപരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു.
കായിക അസോസിയേഷനുകള്‍ സംഘടിപ്പിച്ച സംസ്ഥാന, ദേശീയ മത്സരങ്ങളിലെ ജേതാക്കള്‍ക്ക് സർക്കാർ തീരുമാനം തിരിച്ചടിയായി. കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക അനുമതി വാങ്ങിയാണ് അസോസിയേഷനുകള്‍ മത്സരം നടത്തിയത്. അത്‌ലറ്റിക്സിൽ മാത്രം നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പുതിയ തീരുമാനം വിനയായി. ഏഷ്യന്‍ നിലവാരത്തിലുള്ളവര്‍ വരെ ഗ്രേസ് മാര്‍ക്ക് പട്ടികയ്ക്ക് പുറത്തു പോകുന്നത് പരിശീലകരെയും നിരാശരാക്കുന്നു. നടപടി വിവേചനപരമാണെന്ന് കായിക താരങ്ങള്‍ പറയുന്നു.
Post Your Comments