CricketLatest NewsNewsSports

ടി20 ലോകകപ്പ് യുഎഇയിൽ നടക്കും

മുംബൈ: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് യുഎഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നത് കൊണ്ടും, കോവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലുമാണ് ടി20 ലോകകപ്പ് വേദിയായി യുഎഇ തിരഞ്ഞെടുത്തത്.

ഒക്ടോബർ 17 മുതൽ നവംബർ 14 വരെ മത്സരങ്ങൾ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. യുഎഇയിൽ ടി20 ലോകകപ്പ് നടക്കുകയാണെങ്കിൽ ഐപിഎൽ കലാശക്കൊട്ട് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷമായിരിക്കും ടി20 ലോകകപ്പ് ആരംഭിക്കുക. ഒക്ടോബർ 15നാണ് ഐപിഎൽ ഫൈനൽ.

Read Also:- യൗവനം നിലനിർത്താൻ മുരിങ്ങയില ജ്യൂസ്

സെപ്തംബർ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ദുബായിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ടി20 ലോകകപ്പ് ദുബായിലായിരിക്കുമെന്ന കാര്യം ബിസിസിഐ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും ലോകകപ്പിന്റെ ഒരുക്കങ്ങൾ ദുബായിൽ ബിസിസിഐ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

shortlink

Post Your Comments


Back to top button