Latest NewsKeralaNattuvarthaNews

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളെ വലയിലാക്കി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന സംഘം പിടിയിൽ

കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​നി​ന്ന്​ ഇ​റ​ങ്ങി​യ​ത്

മ​ല​പ്പു​റം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളെ വലയിലാക്കി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ര്‍​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട് രാ​വ​ണേ​ശ്വ​രം മു​നി​യം​കോ​ട് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (20), കാ​ഞ്ഞ​ങ്ങാ​ട് ചി​ത്താ​രി കൂ​ളി​ക്കാ​ട് വീ​ട്ടി​ല്‍ എം.​കെ. അ​ബു​താ​ഹി​ര്‍ (19), കാ​ഞ്ഞ​ങ്ങാ​ട് ആ​വി​യി​ല്‍ മ​ണ​വാ​ട്ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ്‌ നി​യാ​സ് (22) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ര​ങ്ങാ​ടി പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മമ്പുറ​ത്തു​വെ​ച്ച്‌​ 17കാ​രിയായ പെൺകുട്ടിയോടൊപ്പം ഇവര്‍ കാ​റി​ല്‍ വ​ണ്‍​വേ തെ​റ്റി​ച്ച്‌​ പോലീ​സി​ന്​ മു​ന്നി​ല്‍ പെടുകയായിരുന്നു. അറസ്റ്റിലായ മു​ഹ​മ്മ​ദ് നി​യാ​സും ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ചെ​മ്മാ​ട് വാ​ട​ക​ക്കെ​ടു​ത്ത മു​റി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ്​ പ​റ​ഞ്ഞു. കൂടെയുണ്ടായിരുന്നവർ നി​യാ​സിന്റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും പോലീസ് അറിയിച്ചു.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി ഫോ​ണ്‍ ഉപയോഗിക്കുമ്പോഴാണ്​ പെ​ണ്‍​കു​ട്ടി നി​യാ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​റു​ള്ള​തെന്നും കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​നി​ന്ന്​ ഇ​റ​ങ്ങി​യ​തെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾക്ക് മറ്റ് പെൺകുട്ടികളുമായി ബന്ധമുള്ളതായി കണ്ടെത്തിയതായും പോലീസ് പറഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button