Latest NewsNewsIndia

ബലാത്സംഗ കേസിൽ രണ്ടു വർഷത്തോളം ഒളിവിൽ: വാക്‌സിനെടുക്കാൻ എത്തിയ പ്രതിയെ പിടികൂടി

ഭുവനേശ്വർ: ഒഡീഷയിൽ ബലാത്സംഗക്കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. വാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാനായി എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഒഡീഷയിലെ ബോലാംഗിർ ജില്ലയിലാണ് സംഭവം.

Read Also: ഉപഭോക്താക്കള്‍ക്കായി ജിയോയുടെ 75 രൂപ പ്ലാന്‍ , വിശദാംശങ്ങള്‍ അറിയാം

അരുൺ പോധ എന്ന യുവാവാണ് പോലീസ് പിടിയിലായത്. 20 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ രണ്ടു വർഷമായി ഇയാളെ പോലീസ് തെരയുകയായിരുന്നു. ശനിയാഴ്ച പട്നഗർ പോലീസ് സ്റ്റേഷന് കീഴിലുള്ള കോവിഡ് വാക്സിനേഷൻ സെന്ററിൽ വാക്സിൻ സ്വീകരിക്കാനായി ക്യൂവിൽ നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ വാക്സിൻ സ്വീകരിക്കാൻ എത്തിയേക്കുമെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അരുൺ വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴേക്കും ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് ഇയാൾ കുത്തിവെയ്‌പ്പെടുക്കാൻ വേണ്ടി വാക്‌സിൻ സെന്ററിലെത്തുമെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also: സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷ നാളെ ആരംഭിക്കും: ഹാൾടിക്കറ്റ് കാണിച്ച് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാമെന്ന് ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button