തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് നാളെ മുതൽ തുടക്കമാകും. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികൾക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കോവിഡിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗവുമായി 13 കാരന്‍
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എതിർപ്പുകൾക്കിടയിലാണ് സർവ്വകലാശാല പരീക്ഷകൾ നടത്താനൊരുങ്ങുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടെ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികളും അധ്യാപകരും. വാക്‌സിൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
Read Also: രാജ്യത്ത് മൂന്നാം തരംഗം വൈകാന്‍ സാദ്ധ്യത : ഐസിഎംആറിന്റെ അറിയിപ്പ്
Post Your Comments