KeralaLatest NewsNews

ഇനി ചാണകവും വീട്ടിലെത്തിക്കും: പുതിയ പദ്ധതിയുമായി മില്‍മ ബ്രാന്റ്

മില്‍മയുടെ സഹസ്ഥാപനങ്ങളി​ലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്​മെന്‍റ്​ ഫൗണ്ടേഷനാണ്​ ചാണകം വിപണിയിലെത്തിക്കുന്നത്

കോഴിക്കോട്​: പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളും വിപണിയിൽ എത്തിച്ചിരുന്ന മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും. മട്ടുപ്പാവ്​ കൃഷിക്ക്​ മുതല്‍ വന്‍​ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിൽ ചാണകത്തെ വിപണിയിൽ എത്തിച്ചു ​ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ്​ മില്‍മയുടെ ലക്ഷ്യം.

നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക്​ ചാണകം എത്തിക്കുക എന്നതാണ്​ മില്‍മ ലക്ഷ്യമിടുന്നത്​. മില്‍മയുടെ സഹസ്ഥാപനങ്ങളി​ലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്​മെന്‍റ്​ ഫൗണ്ടേഷനാണ്​ ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്​കരിച്ചിരിക്കുന്നത്​.

read also: സ്വര്‍ണക്കടത്ത് കേസ്, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് എതിരെ നടപടിയെടുത്തത് യഥാര്‍ത്ഥ നേതാക്കളെ രക്ഷിക്കാന്‍ : വി.ഡി.സതീശന്‍

പ്രാദേശിക ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കി ​ സംഭരിക്കും. ഒരു കിലോക്ക്​ 25 രൂപയാണ് നിരക്ക്. 2,5,10 കിലോകളിലും മാര്‍ക്കറ്റിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button